മണ്ണുമാന്തിയന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു

Update: 2025-04-20 12:12 GMT

പന്തളം: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. ദേശീയപാത നിര്‍മാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2.30ന് കുളനട കടലിക്കുന്ന് വട്ടയം ഭാഗത്ത് ആയിരുന്നു അപകടം. ഇന്ന് പുതിയതായി ജോലിയില്‍ പ്രവേശിച്ചയാളാണ് അപകടത്തില്‍പ്പെട്ടത്. മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതിനിടയില്‍ അകപ്പെട്ട തൊഴിലാളിക്ക് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചെങ്ങന്നൂര്‍, അടൂര്‍ നിലയങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സംഘമെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.