കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2024-12-18 00:33 GMT

കോഴിക്കോട്: കുന്ദമംഗലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന ചമല്‍ കെടവൂര്‍ സ്വദേശി ജിബിന്‍ ജോസ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15ഓടെ കുന്ദമംഗലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. എരുമേലിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.