പിരിഞ്ഞുനില്‍ക്കുന്ന ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയാക്കിയ യുവാവ് അറസ്റ്റില്‍
പെരുമ്പാവൂര്‍: ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയായി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഭാര്യയോടുള്ള വൈരാഗ്യമാണ് നഗ്‌നചിത്രം ഡിപിയാക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത്. യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവള്‍ അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പോലിസിനോട് പറഞ്ഞിരിക്കുന്നത്.