അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

Update: 2025-11-16 01:48 GMT

താനൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. ആലുങ്ങല്‍ അബ്ദുല്‍ കാദറി (41)നെയാണ് താനൂര്‍ പോലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ രണ്ട് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ രഹസ്യമായി പകര്‍ത്തിയ നിരവധി വീഡിയോകള്‍ ലഭിച്ചതായി പോലിസ് പറഞ്ഞു. ലീഗ്, കെഎംസിസി എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ് അബ്ദുല്‍ കാദര്‍. താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ കെ ടി ബിജിത്ത്, എസ്‌ഐ എന്‍ ആര്‍ സുജിത്, സിപിഒമാരായ അനില്‍കുമാര്‍, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.