സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
കാസര്‍കോഡ്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. കാസര്‍കോട് കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിനെ (29) ആണ് കോഴിക്കോട്ടെ ബേപ്പൂര്‍ പോലിസ് പോക്‌സോ നിയമ പ്രകാരമുള്ള കേസില്‍ അറസ്റ്റ് ചെയ്ത്. ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസുകാരിക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വാട്ട്‌സാപ്പിലൂടെ ലൈംഗിക ഉദ്ദേശത്തോടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.