പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Update: 2025-04-21 05:02 GMT

കോഴിക്കോട്: പുതിയങ്ങാടിയില്‍ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായരാണ് എലത്തൂര്‍ പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടെ വണ്ടിയുടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ നിഖില്‍ ആംഗ്യം കാണിച്ചു. ഇത് വരന്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിന് കാരണമായി. ആയുധം ഉപയോഗിച്ച് നിഖില്‍ യുവാവിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു.