പാലക്കാട്: വണ്ടാഴിയില്‍ പ്രഷര്‍ പമ്പ് മെഷീനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയില്‍ ലിറ്റോ ( 31) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.