റായ്പൂര്‍: ഛത്തീസ്ഗഡിലെ രാജ്‌നന്ദഗോണില്‍ ആശ്രമം സ്ഥാപിക്കാനെത്തിയ യോഗാ ഗുരുവിനെ രണ്ടു കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ഗോവയില്‍ ക്രാന്തിയോഗ എന്ന സ്ഥാപനം നടത്തിയിരുന്ന തരുണ്‍ ക്രാന്തി അഗര്‍വാള്‍ (45) ആണ് അറസ്റ്റിലായത്. ദോംഗര്‍നാഡ് ക്ഷേത്രത്തിന് സമീപത്തെ പ്രഗ്യ ഗിരി കുന്നുകളിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ഇയാള്‍ ആശ്രമം നിര്‍മിച്ചു കൊണ്ടിരുന്നത്. ഇവിടെ ഇയാള്‍ ആളുകള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നുവെന്ന പരാതിയിലാണ് പോലിസ് റെയ്ഡ് നടത്തിയത്. ആശ്രമത്തില്‍ എത്തിയ പോലിസ് സംഘത്തെ കത്തികളുമായി ചിലര്‍ തടയുകയുമുണ്ടായി. ഇയാള്‍ക്ക് പത്ത് വിദേശരാജ്യങ്ങളില്‍ ആശ്രമങ്ങളുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.