ഏഥന്‍ അന്താരാഷ്ട്ര വിമാനത്താവളം പൂട്ടിച്ച് സതേണ്‍ ട്രാന്‍സീഷണല്‍ കൗണ്‍സില്‍
ഏഥന്‍: യെമനിലെ ഏഥന്‍ അന്താരാഷ്ട്ര വിമാനത്താവളം പൂട്ടിച്ച് യുഎഇ പിന്തുണയുള്ള സതേണ്‍ ട്രാന്‍സീഷണല്‍ കൗണ്‍സില്‍. തെക്കന്‍ യെമനിലെ ഗതാഗത മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ നിര്‍ദേശം ലംഘിച്ചാണ് നടപടി. യുഎഇയിലെ ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നുമുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സര്‍വീസുകള്‍ നിര്‍ത്തുകയാണെന്നാണ് ഗതാഗത മന്ത്രി പ്രഖ്യാപിച്ചു.