യുഎസിന്റെ എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ട് ഹൂത്തികള്‍ (വീഡിയോ)

Update: 2025-03-05 02:25 GMT

സന്‍ആ: യെമനിലെ ഹൊദൈദ തുറമുഖത്തിന് മുകളിലൂടെ പറന്ന യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ ഹൂത്തികള്‍ വെടിവച്ചിട്ടു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡ്രോണ്‍ തകര്‍ത്തെന്ന് ഹൂത്തികളുടെ സൈനികവക്താവായ യഹ്‌യാ സാരി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഇതുവരെ യുഎസിന്റെ 15 ഡ്രോണുകള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.

ചെങ്കടലിന് സമീപം വിന്യസിച്ച എംക്യു-9 ഡ്രോണുമായുള്ള കണ്‍ട്രോള്‍ റൂമിന്റെ ബന്ധം നഷ്ടമായതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഹൂത്തികളെ നിരീക്ഷിക്കാനുള്ള പൊസെയ്‌ഡോണ്‍ ആര്‍ക്കര്‍ പദ്ധതിയുടെ ഭാഗമായ ഡ്രോണ്‍ ആണിത്. 287 കോടി രൂപയാണ് ഒരു ഡ്രോണിന്റെ വില.