2,900 തടവുകാരെ കൈമാറാന്‍ യെമനില്‍ ധാരണ; രണ്ട് സൗദി എയര്‍ഫോഴ്‌സ് പൈലറ്റുമാരെയും വിട്ടയക്കും

Update: 2025-12-23 13:53 GMT

മസ്‌കറ്റ്: തടവുകാരെ കൈമാറാന്‍ യെമനിലെ അന്‍സാറുല്ല സര്‍ക്കാരും ഔദ്യോഗിക സര്‍ക്കാരും തമ്മില്‍ ധാരണയായി. യുഎന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മൊത്തം 2,900 തടവുകാരെ കൈമാറാന്‍ ധാരണയായത്. യെമനിലെ ഔദ്യോഗിക സര്‍ക്കാര്‍ പൂട്ടിയിട്ടിരിക്കുന്ന 1,200 പേരെ അന്‍സാറുല്ല സര്‍ക്കാരിന്റെ കൈവശമുള്ള 1,700 പേര്‍ക്ക് പകരമായി കൈമാറും. ഏഴ് സൗദി അറേബ്യന്‍ പൗരന്‍മാരും 23 സുഡാന്‍ പൗരന്‍മാരും ഇതോടെ മോചിതരാവുമെന്ന് അന്‍സാറുല്ല സര്‍ക്കാരിന്റെ വക്താവായ അബ്ദുല്‍ ഖാദര്‍ അല്‍ മൊര്‍ത്താദ പറഞ്ഞു. ഏഴ് സൗദി പൗരന്‍മാരില്‍ രണ്ട് പേര്‍ സൗദി എയര്‍ ഫോഴ്‌സ് പൈലറ്റുമാരാണ്.