ഇസ്രായേലി ആക്രമണത്തില്‍ 31 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് യെമന്‍
സന്‍ആ: ആഗസ്റ്റ് 26ന് സന്‍ആയിലെ അല്‍ യെമന്‍ പത്രത്തിന്റെ ഓഫിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് യെമന്‍. ഇസ്രായേല്‍ ലോകവ്യാപകമായ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് റിപോര്‍ട്ട് ചെയ്യുന്നവരായിരുന്നു ഈ മാധ്യമപ്രവര്‍ത്തകരെന്ന് അന്‍സാറുല്ല പ്രസ്താവനയില്‍ അറിയിച്ചു. ഫലസ്തീന്‍, ലബ്‌നാന്‍, ഇറാന്‍ തുടങ്ങി എല്ലാ രാജ്യങ്ങളിലും മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ ആക്രമിക്കുന്നു. സയണിസ്റ്റ് ആഖ്യാനത്തിന് ബദലുണ്ടാക്കാന്‍ സാധിച്ചുവെന്നതാണ് ആക്രമണങ്ങള്‍ നേരിടാന്‍ കാരണം. അതിനാല്‍ തന്നെ രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും അന്‍സാറുല്ല ആവശ്യപ്പെട്ടു.