ഫലസ്തീന് പിന്തുണയുമായി യെമനില്‍ കൂറ്റന്‍ റാലികള്‍

Update: 2025-02-14 16:12 GMT

സന്‍ആ: ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് യെമനില്‍ കൂറ്റന്‍ റാലികള്‍. മജ്‌സ്, ഗംര്‍, അല്‍ ധാഹെര്‍, ബാഖിം, കിതാഫ് വാ അല്‍ ബോഖ്, അല്‍ ഹഷ്‌വാഹ്, തുടങ്ങിയ പ്രവിശ്യകളില്‍ റാലികള്‍ നടന്നു. യുഎസിനും ഇസ്രായേലിനും മരണം എന്ന മുദ്രാവാക്യവുമായാണ് പത്തുലക്ഷത്തോളം പേര്‍ റാലികള്‍ നടത്തിയത്. യെമന്റെ താല്‍ക്കാലിക തലസ്ഥാനമായ സാദയില്‍ നടന്ന റാലിയില്‍ സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് അലി അല്‍ ഹൂത്തി പങ്കെടുത്തു.


യുഎസിന്റെ സൈനികശക്തിക്കും ഇസ്രായേലിന് നല്‍കുന്ന പിന്തുണക്കുമൊന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസയെ തൊട്ടാല്‍ യെമന്റെ യഥാര്‍ത്ഥ സൈനികശേഷി യുഎസ് മനസിലാക്കും. മുമ്പ് യെമനില്‍ നേരിട്ടതിലും കൂടുതലായിരിക്കും അത്. സൂയസ് കനാലിന് സമീപം യുഎസ് പടക്കപ്പലായ യുഎസ്എസ് ട്രൂമാന്‍ കൊണ്ടുവന്നത് തന്നെ ഭയത്തിന്റെ ലക്ഷണമാണ്. ഗസയില്‍ യുഎസ് ഇടപെട്ടാല്‍ സൈനിക നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ മാലിക് അല്‍ഹൂത്തി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.