സന്‍ആ: ചെങ്കടലിന്റെ ഓരത്തുകൂടെ സഞ്ചരിക്കുകയായിരുന്ന ഇസ്രായേലി ടാങ്കറിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. ഇസ്രായേലി ഉടമസ്ഥതയിലുള്ള ലൈബീരിയന്‍ പതാക വഹിക്കുന്ന സ്‌കാര്‍ലറ്റ് റേ എന്ന ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. ഗസയ്ക്ക് പിന്തുണ നല്‍കാനാണ് ആക്രമണമെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പറഞ്ഞു. അധിനിവേശ ഫലസ്തീനിലെ ഒരു തുറമുഖത്തും അടുക്കാന്‍ കപ്പലുകളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.