ഇസ്രായേലിലെ വിമാനത്താവളത്തിന് നേരെ വീണ്ടും മിസൈല്‍ ആക്രമണം; വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

Update: 2025-05-25 16:17 GMT

സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ല വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലാണ് ഉപയോഗിച്ചതെന്ന് അന്‍സാറുല്ല സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. മിസൈല്‍ എത്തിയതോടെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന നാലു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പ്രദേശത്തുണ്ടായിരുന്ന ജൂതന്‍മാര്‍ ഷെല്‍ട്ടറുകളില്‍ ഒളിക്കേണ്ടിയും വന്നു. ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയ ഉപരോധം ഭൂരിഭാഗം വിമാനക്കമ്പനികളും പാലിക്കുന്നതായും യഹ്‌യാ സാരി പറഞ്ഞു.