സന്‍ആ: യെമനില്‍ വ്യോമാക്രമണം നടത്തിയ ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി അന്‍സാറുല്ല. ബെന്‍ ഗുരിയോണ്‍ വിമാനത്താവളം, യഫയിലെ സൈനികതാവളം, എയ്‌ലാത്ത് തുറമുഖം, റാമണ്‍ വിമാനത്താവളം, അഷ്‌ദോദിലെ സൈനികതാവളം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. യെമനിലെ ഹുദൈദയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയാണ് ഡ്രോണ്‍ ആക്രമണങ്ങളെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതു വരെ ഇടപെടല്‍ തുടരുമെന്ന് അദ്ദേഹം വിശദീകരിച്ചു.