ഇസ്രായേലില്‍ യെമന്റെ ഡ്രോണ്‍ ആക്രമണം 24 പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2025-09-24 15:58 GMT

തെല്‍അവീവ്: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. എയ്‌ലാത്ത് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 24 ജൂതകുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.

സന്‍ആയില്‍ നിന്നും അയച്ച ഡ്രോണ്‍ 2000ത്തില്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് എയ്‌ലാത്തില്‍ എത്തി ഒരു ഹോട്ടലിന് സമീപം സ്‌ഫോടനമുണ്ടാക്കിയത്. ഒരു ആഴ്ച്ചയിലെ മൂന്നാം ആക്രമണമാണ് ഇതെന്ന് എയ്‌ലാത്ത് മേയര്‍ എലി ലങ്കാരി ബങ്കറില്‍ ഇരുന്ന് പറഞ്ഞു. യെമനികളുടെ സമദ് ഡ്രോണിനെ തടയാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഇസ്രായേലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അയണ്‍ ഡോം രണ്ടു മിസൈലുകളെ അയച്ചിട്ടും ഡ്രോണിനെ തൊടാനായില്ലെന്നും സൈന്യം അറിയിച്ചു.