യമന്‍ പ്രശ്‌നം: യുഎസില്‍ നിന്ന് സൗദി 650 മില്ല്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങുന്നു

Update: 2021-11-05 08:31 GMT

റിയാദ്: 650 മില്ല്യന്‍ ഡോളറിന്റെ പ്രതിരോധ-ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുവാന്‍ സൗദി അറേബ്യ കരാര്‍ ഉറപ്പിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. യമനില്‍ നിന്നുള്ള പോരാളികള്‍ അതിര്‍ത്തി കടന്ന് ഡ്രോണ്‍ ആക്രമണമടക്കം നടത്തുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ്. അത്യാധുനിക യുദ്ധോപകരണങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങിക്കുവാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ഇറാന്റെ സഹായത്തോടെ യമനില്‍ പോരാടുന്ന ഹൂത്തികള്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ സഖ്യ സേന ആക്രമണം നടത്തിവരികയാണ്. ഇറാന്റെ സഹായത്തോടെയാണ് ഇവര്‍ അതിര്‍ത്തി കടന്ന്‌ സൗദിയില്‍ ആക്രമണം നടത്തുന്നത്.

ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രണമടക്കം വര്‍ദ്ധിച്ചിരിക്കുകയാണ്. സൗദിസൈന്യത്തെ ആധുനികവല്‍ക്കരിച്ച് പ്രതിരോധ സജ്ജരാക്കുകയാണ് ഇതിനെതിരെയുളഅള പോം വഴി എന്ന നിലയിലാണ് സൗദിയുടെ പുതിയ നീക്കം. രാജ്യ സുരക്ഷ തന്ത്ര പ്രധാനമായ തുകൊണ്ടാണ് സൗദി തങ്ങളില്‍ നിന്ന ആയുധങ്ങള്‍ വാങ്ങുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. നേരത്തെ ഡോണള്‍ഡ് ട്രംപ്പ് സൗദിയുമായി ഉറ്റ സൗഹൃദം പങ്കിട്ടിരുന്നു. യമന്‍, ഇറാന്‍, സിറിയ എന്നിവയ്‌ക്കെതിരായ സൗദിയുടെ നീക്കങ്ങളെട്രംപ് പന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു. സൗദിയില്‍ പുതിയ നയംമാറ്റങ്ങളും ആബ്യന്തര നിയമത്തിലെ ലളിത വല്‍ക്കരണവുമെല്ലാം അമേരിക്കന്‍ ഇടപെടലില്‍ നിന്നാണ് ഉണ്ടായത്. കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത്.

280 എഐഎം-120 സി/സി-8 എയര്‍ ടു എയര്‍ മിസൈല്‍, 596 എല്‍എയു -128 മിസൈല്‍ ലോഞ്ചര്‍, എന്നിവയും അനുബന്ധ ഉപകരണങ്ങളുമടങ്ങുന്ന ആയുധ ഡീലാണ് സൗദി അമേരക്കയുമായി ഉറപ്പിച്ചിരിക്കുന്നത്.

Tags: