ഇസ്രായേലി ആണവ നിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഗസയില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ ആണവനിലയം തകര്‍ക്കുമെന്ന് അന്‍സാറുല്ല

Update: 2025-09-08 14:53 GMT

തെല്‍അവീവ്: ഇസ്രായേലിലെ ദിമോന ആണവനിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല.ഗസയില്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കുള്ള പ്രതികരണമായാണ് ആക്രമണം നടത്തിയത്. വംശഹത്യ നിര്‍ത്തിയില്ലെങ്കില്‍ ആണവനിലയം തകര്‍ക്കുമെന്ന് അന്‍സാറുല്ല അറിയിച്ചു. കഴിഞ്ഞ ദിവസം ആക്രമിച്ച റാമന്‍ വിമാനത്താവളത്തിലേക്ക് അന്‍സാറുല്ല വീണ്ടും ഡ്രോണ്‍ അയച്ചു.അതേസമയം, ഗസയിലെ ജബലിയയില്‍ അധിനിവേശം നടത്തുകയായിരുന്ന നാലു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. കുഴിബോംബ് പൊട്ടിയതാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കുഴിംബോംബ് പൊട്ടിയശേഷം മെര്‍ക്കാവ ടാങ്കിന് നേരെ വെടിവയ്പുണ്ടായി.