സന്‍ആ: ഇസ്രായേലില്‍ ചരക്ക് ഇറക്കി വരുകയായിരുന്ന കപ്പല്‍ മുക്കിയെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രായേലില്‍ പോയതിനാണ് മാജിക് സീ എന്ന കപ്പല്‍ മുക്കിയതെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളില്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടു ബോട്ടുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും മൂന്നു ഡ്രോണുകളും ഉപയോഗിച്ചാണ് കൂറ്റന്‍ കപ്പല്‍ മുക്കിയത്.