ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തി യെമന്‍

Update: 2025-09-13 07:57 GMT

സന്‍ആ: ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തി യെമന്‍. ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ചും യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായുമാണ് ആക്രമണമെന്ന് അന്‍സാറുല്ല അറിയിച്ചു. നിരവധി പോര്‍മുനകള്‍ അടങ്ങിയ രണ്ടു ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക്ക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്‍സാറുല്ല സൈനികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. യഫ(തെല്‍അവീവ്) മെട്രോപോളറ്റന്‍ പ്രദേശത്തെയാണ് ഇത്തവണ ലക്ഷ്യമിട്ടത്. പ്രദേശത്തെ ജൂതകുടിയേറ്റക്കാരെല്ലാം ബങ്കറില്‍ ഒളിക്കേണ്ടി വന്നു. ഗസയ്‌ക്കെതിരായ ഉപരോധം അവസാനിക്കാതെ ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ ഇല്ലാതാവില്ലെന്ന് യഹ്‌യാ സാരി ആവര്‍ത്തിച്ചു.