ബെന്‍ ഗുരിയോണ്‍ വിമാനത്താവളം വീണ്ടും ആക്രമിച്ച് ഹൂത്തികള്‍

Update: 2025-05-10 02:58 GMT

സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തി. ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആഭ്യന്തരമായി നിര്‍മിച്ച മിസൈല്‍ ലക്ഷ്യം കണ്ടെന്ന് ഹൂത്തികളുടെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ അറിയിച്ചു. യഫ എന്ന ഡ്രോണ്‍ ഉപയോഗിച്ച് ഇസ്രായേലിലെ യഫ പ്രദേശത്തും ആക്രമണം നടത്തിയിട്ടുണ്ട്. അറബിക്കടലിലും ചെങ്കടലിലും ഇസ്രായേലി കപ്പലുകള്‍ക്കുള്ള ഉപരോധം തുടരും. വ്യോമ ഉപരോധത്തിന്റെ ഭാഗമായി ഇസ്രായേലിലെ വിമാനത്താവളങ്ങളെ ആക്രമിക്കും. 1948ന് ശേഷം ഇസ്രായേല്‍ പേരുമാറ്റിയ ലോദ് വിമാനത്താവളമായിരിക്കും പ്രധാനലക്ഷ്യമെന്നും യഹ്‌യാ സാരീ പറഞ്ഞു. നിലവില്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം എന്നാണ് ഇസ്രായേല്‍ അതിനെ വിളിക്കുന്നത്.

image: യെമനില്‍ മേയ് ഒമ്പതിന് നടന്ന വിജയാഘോഷ റാലിയില്‍ നിന്നുള്ള ചിത്രം