11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തുലാവര്‍ഷം തുടങ്ങിയേക്കും

Update: 2021-10-25 02:05 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. വിവിധ ജില്ലകളില്‍ ഇന്ന് മഴ കനത്തുപെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

 ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തുലാവര്‍ഷം തുടങ്ങിയേക്കും. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമഴ ഉണ്ടായേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് നിന്നും പൂര്‍ണമായും പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കന്‍ കേരളത്തില്‍ ഇന്നലെ കനത്ത മഴപെയ്തു. കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതായി കരുതപ്പെടുന്നു.മലവെള്‌ലപ്പാച്ചിലില്‍ അട്ടപ്പാടിയില്‍ ഒരു സ്‌കൂട്ടര്‍ ഒലിച്ചുപോയി.

Tags:    

Similar News