ഇസ്രായേലി യുദ്ധവിമാനങ്ങളെ തുരത്തിയെന്ന് അന്‍സാറുല്ല

Update: 2025-09-10 15:01 GMT

സന്‍ആ: യെമനെ ആക്രമിക്കാനെത്തിയ ഇസ്രായേലി യുദ്ധവിമാനങ്ങളെ തുരത്തിയെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പ്രസ്താവനയില്‍ പറഞ്ഞു. മൂന്നു യുദ്ധവിമാനങ്ങള്‍ അടങ്ങിയ സംഘത്തെയാണ് വ്യോമപ്രതിരോധ മിസൈലുകള്‍ ഉപയോഗിച്ച് തുരുത്തിയത്. ഇസ്രായേലി യുദ്ധവിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടയുടന്‍ മിസൈലുകള്‍ അവയെ ലക്ഷ്യമാക്കി കുതിച്ചു. അതോടെ യുദ്ധവിമാനങ്ങള്‍ യെമന്റെ അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു. വിഷയത്തില്‍ രാത്രിയില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും യഹ്‌യാ സാരി അറിയിച്ചു.