സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂത്തികള്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഹൈപ്പര്‍സോണിക് ബലിസ്റ്റിക് മിസൈലാണ് ഉപയോഗിച്ചതെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പറഞ്ഞു. യഫ, ഇസ്ദുദ്, ഉമ്മുല്‍ റഷ്‌റാഷ് എന്നീ പ്രദേശങ്ങളെ ഡ്രോണുകള്‍ ഉപയോഗിച്ചും ആക്രമിച്ചു. വിമാനത്താവളത്തില്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തനുള്ള ശ്രമമാണ് നടത്തുന്നതെന്നും യഹ്‌യാ സാരി വ്യക്തമാക്കി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് എര്‍പ്പെടുത്തിയ ഉപരോധം പാലിക്കാത്ത ഏതാനും വിമാനകമ്പനികള്‍ ഇതിനെ അവസാന മുന്നറിയിപ്പായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.