ട്രംപിന്റെ പശ്ചിമേഷ്യന്‍ പര്യടനത്തിനിടെ ഇസ്രായേലിലേക്ക് മിസൈല്‍ അയച്ച് ഹൂത്തികള്‍ (VIDEO)
സന്‍ആ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പര്യടനത്തിനിടെ ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് മിസൈല്‍ അയച്ച് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം. ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരെ പ്രഖ്യാപിച്ച വ്യോമ ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മിസൈല്‍ ആക്രമണം നടത്തിയത്.
#بالفيديو | مشاهد للصاروخ اليمني في سماء #فلسطين المحتلة.#الميادين pic.twitter.com/uAHBzbx2cA
— قناة الميادين (@AlMayadeenNews) May 13, 2025
#بالفيديو | حالة من الخوف والهلع في مدرج مطار بن غوريون وسط #فلسطين المحتلة لحظة دوي صافرات الإنذار عقب إطلاق صاروخ من #اليمن.#الميادين pic.twitter.com/ay94S9nUbO
— قناة الميادين (@AlMayadeenNews) May 13, 2025
ബെന്‍ ഗുരിയോണ്‍ വിമാനത്താവളം എന്ന് സയണിസ്റ്റുകള്‍ പേരിട്ട ലോദ് വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് അന്‍സാറുല്ല അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതും ലക്ഷക്കണക്കിന് ജൂത കുടിയേറ്റക്കാര്‍ ബങ്കറില്‍ ഒളിച്ചതും വിജയമാണെന്ന് അന്‍സാറുല്ല പ്രസ്ഥാവനയില്‍ അറിയിച്ചു.