സന്‍ആ: ഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. ദുല്‍ഫിക്കര്‍ എന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. യെമനില്‍ നിന്നും 2,243 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം തകര്‍ത്തതായി അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു.
ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇറാന്റെ മിസൈലുകള്‍ ഏറെ എത്തിയ സ്ഥലമാണ് ബീര്‍ അല്‍ ഷെബ. ഇസ്രായേലി സൈന്യത്തിന്റെ സാങ്കേതിക വിദ്യാ ലാബുകള്‍ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതിനാലാണ് ബീര്‍ അല്‍ ഷെബയെ ആക്രമിച്ചതെന്നും യഹ്‌യാ സാരി അറിയിച്ചു.എയര്‍ ഡോം, ഡേവിഡ്‌സ് സ്ലിങ്, ആരോ സിസ്റ്റംസ് എന്നിവയെ മറികടന്നാണ് മിസൈല്‍ ലക്ഷ്യത്തില്‍ എത്തിയത്.