ഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ ആക്രമണം; വിമാനത്താവളത്തില്‍ നിന്ന് ആളുകള്‍ ഒഴിയണമെന്ന് ഹൂത്തികള്‍

Update: 2025-05-18 15:19 GMT

തെല്‍അവീവ്: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ വീണ്ടും ആക്രമിച്ച് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ തടയുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് അന്‍സാറുല്ല സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. രണ്ടു ബാലിസ്റ്റിക് മിസൈലുകളും ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലും സുള്‍ഫിക്കര്‍ എന്ന ഹൈപ്പര്‍സോണിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം. ആഴ്ച്ചയില്‍ ഓരോ മിസൈല്‍ വരുന്നതു പോലും ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ അലങ്കോലമാക്കിയതായി ഇസ്രായേലി ചാനലായ ചാനല്‍12 റിപോര്‍ട്ട് ചെയ്തു.


അതേസമയം, ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും എടുത്തുമാറ്റണമെന്ന് അന്‍സാറുല്ല ഇന്ന് വൈകീട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലുള്ള എല്ലാവരും പ്രത്യേകിച്ച്, വിദേശികള്‍ ഒഴിഞ്ഞുപോവണമെന്നും പ്രസ്താവന പറയുന്നു.

അതേസമയം, ഇസ്രായേലിനെ സഹായിക്കാനായി ഇന്ന് ഒരു യുഎസ് സൈനിക വിമാനം ബെന്‍ ഗുരിയോണില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്.video