വാഷിങ്ടണ്‍: ഇറാന്റെ പതാക മാറ്റി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്‌ഫോം. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് മുന്‍പുണ്ടായിരുന്ന രാജഭരണകാലത്തെ പതാകയാണ് പുതുതായി വീണ്ടും കൊണ്ടുവന്നിരിക്കുന്നത്.
എക്‌സില്‍ ഇറാന്‍ സര്‍ക്കാരിനുള്ള എല്ലാ അക്കൗണ്ടുകളിലും എക്‌സ് ഏകപക്ഷീയമായി പതാക മാറ്റിയിട്ടുണ്ട്. യുഎസിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ ഇറാനില്‍ നടക്കുന്ന കലാപത്തിന് പിന്നാലെയാണ് എക്‌സിന്റെ നടപടി.