ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍; ഇയാള്‍ 6.7 കോടിയുടെ രത്‌നക്കമ്മലുകള്‍ വിഴുങ്ങിയെന്ന് പോലിസ് (video)
ഒലാന്‍ഡോ(യുഎസ്): യുഎസിലെ പ്രശസ്തമായ ടിഫാനി ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവാവ് രണ്ടു ജോഡി രത്‌നക്കമ്മലുകള്‍ വിഴുങ്ങി. പോലിസ് പിടികൂടിയ ഉടനെയാണ് ജെയ്താന്‍ ഗ്ലൈഡര്‍ എന്ന 33കാരനായ പ്രതി 6.7 കോടി രൂപ വിലവരുന്ന കമ്മലുകള്‍ വിഴുങ്ങിയത്. ഇയാളുടെ ശരീരം എക്‌സ് റേ പരിശോധനക്ക് വിധേയമാക്കിയെന്നും രത്‌നക്കമ്മലുകള്‍ എന്ന് തോന്നിപ്പിക്കുന്ന വസ്തുക്കള്‍ വയറ്റില്‍ ഉണ്ടെന്ന് മനസിലായെന്നും ഒലാന്‍ഡോ പോലിസ് അറിയിച്ചു. എന്നാല്‍, വയറ്റിലെ അന്യവസ്തുക്കളെ പുറത്തെടുത്താല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ഇവ പുറത്തെടുക്കാന്‍ ഡോക്ടര്‍മാരുടെ സേവനം തേടാന്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കി.
NEW: Man accused of eating $700K worth of Tiffany jewelry during heist in Orlando
— Unlimited L's (@unlimited_ls) March 5, 2025
Jaythan Lawrence Gilder, 33, from Texas, claimed to represent an Orlando Magic player
Gilder was eventually taken to a VIP room where he was shown several pieces of jewelry totaling nearly $1.4… pic.twitter.com/Bau8tAI3Om
ഫെബ്രുവരി 26നാണ് മില്ലെനിയ പ്രദേശത്തെ ടിഫാനി ജ്വല്ലറിയില്‍ മോഷണം നടന്നത്. എന്‍ബിഎ കളിക്കാരന്‍ എന്ന വ്യാജേനെയാണ് ഇയാള്‍ കടയില്‍ എത്തിയത്. മോഷണം നടന്നെന്ന് കടയിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയപ്പോള്‍ ഒരു രത്‌ന മോതിരം കൂടി തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. കാറില്‍ രക്ഷപ്പെട്ട ഇയാളെ ഹൈവേ പട്രോളിങ് സംഘമാണ് പിടികൂടിയത്. വയറ്റില്‍ കിടക്കുന്ന അജ്ഞാത വസ്തുവിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ പറ്റില്ലെന്നാണ് ഇയാള്‍ പോലിസിനോട് പറയുന്നതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
