ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരി യുഎസ് സൈന്യമാണെന്ന് പഠനത്തില്‍ കണ്ടെത്തി. യുഎസ് സൈന്യത്തിന്റെ ആഗോളപ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്നതായും പിഎല്‍ഒഎസ് ക്ലൈമറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ റയാന്‍ തോംബ്‌സിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സൈനിക താവളങ്ങളുടെ നടത്തിപ്പ്, ആയുധ പരിശീലനം, പരീക്ഷണം, ഗതാഗതം എന്നീ മേഖലകളിലൂടെയാണ് അവര്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഒരു രാജ്യത്തിന്റെ സൈനിക ചെലവും മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി. യുഎസ് സൈനിക ചെലവ് കുറയ്ക്കുന്നത് ലോകത്തെ ഊര്‍ജ്ജ ഉപയോഗം ഗണ്യമായി കുറയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ചില ചെറിയ രാജ്യങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ധനം യുഎസ് സൈന്യം ഉപയോഗിക്കുന്നുണ്ട്. യുഎസ് സൈനിക ചെലവ് കുറച്ചാല്‍ തന്നെ ഫോസില്‍ ഇന്ധന ഉപഭോഗം കുറയുകയും കാലാവസ്ഥാ വ്യതിയാനം കുറയുകയും ചെയ്യുമെന്ന് പഠനം പറയുന്നു.