ഫലസ്തീനില്‍ വീണ്ടും നഖ്ബ നടക്കാം: ഐക്യരാഷ്ട്രസഭാ കമ്മിറ്റി

Update: 2025-05-10 05:41 GMT

ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ മറ്റൊരു നഖ്ബ(മഹാ ദുരന്തം) നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേലിന്റെ യുദ്ധനടപടികള്‍ അന്വേഷിക്കാനുള്ള ഐക്യരാഷ്ട്ര സഭാ കമ്മിറ്റി. 1948ല്‍ ഇസ്രായേല്‍ രൂപീകരിക്കാന്‍ ഫലസ്തീനികളെ കൂട്ടത്തോടെ ഓടിച്ച സംഭവമാണ് നഖ്ബ എന്നറിയപ്പെടുന്നത്. സമാനമായ മഹാദുരന്തം ഉണ്ടാവാമെന്നാണ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്നും ഫലസ്തീനികളോട് അതിക്രൂരമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും കമ്മിറ്റി വെള്ളിയാഴ്ച്ച ലോകത്തെ അറിയിച്ചു. വടക്കന്‍ ഗസയിലെ ആയിരക്കണക്കിന് ഫലസ്തീനികളെ ആറ് കാംപുകളിലായി പൂട്ടിയിടുമെന്ന് കഴിഞ്ഞ ആഴ്ച്ച ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.