തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Update: 2025-02-16 13:24 GMT

തിരുവനന്തപുരം: വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് കെട്ടിയ അലങ്കാര കമാനം പൊളിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ചായം സ്വദേശി പ്രകാശന്‍ (44)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് അപകടം സംഭവിച്ചത്. അലങ്കാര കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഷോക്കേറ്റയുടന്‍ റോഡില്‍ വന്നു വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.