''മുസ്‌ലിംകളെ ചികിത്സിക്കില്ല'' ഗര്‍ഭിണിക്കെതിരേ വിവേചനം കാണിച്ച് സര്‍ക്കാര്‍ ഡോക്ടര്‍

Update: 2025-10-04 03:42 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവതിക്ക് ചികില്‍സ നിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍. ശാമ പര്‍വീണ്‍ എന്ന യുവതിക്കാണ് ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ചികില്‍സ നിഷേധിച്ചത്. ശാമ പര്‍വീണ്‍ ഗര്‍ഭിണിയാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ''മുസ്‌ലിംകളെ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. രാവിലെ 9 മണിയോടെയാണ് എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, പക്ഷേ ഡോക്ടര്‍ എന്നെ ചികിത്സിക്കാന്‍ വിസമ്മതിച്ചു, ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അയയ്ക്കരുതെന്ന് പോലും മറ്റുള്ളവരോട് പറഞ്ഞു. വിവേചനം കാണിക്കരുതെന്ന് പറഞ്ഞിട്ടും അവര്‍ നിലപാട് മാറ്റിയില്ല.''-ശാമ പറയുന്നു.

തന്റെ ഭാര്യയ്ക്ക് മാത്രമല്ല, അന്ന് പ്രവേശിപ്പിച്ച മറ്റൊരു മുസ്‌ലിം സ്ത്രീക്കും അതേ ഡോക്ടര്‍ ചികിത്സ നിരസിച്ചുവെന്ന് ഭര്‍ത്താവ് അര്‍മാന്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ വര്‍ഗീയ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിട്ടുണ്ട്.