രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയില്ലെന്ന് എം വി ഗോവിന്ദന്‍

Update: 2025-09-19 14:36 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലെ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമായി രാഹുല്‍ മാറിയിട്ടുണ്ടെന്നും ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ സിപിഎം നേതാവ് കെ ജെ ഷൈന് എതിരായ പ്രചാരണത്തില്‍ നിയമപോരാട്ടം നടത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബോംബ് ഇതുപോലെ ആകുമെന്ന് കരുതിയില്ല. നാല് എംഎല്‍എമാരെ സംശയനിഴലില്‍നിര്‍ത്താന്‍ കോണ്‍ഗ്രസ് നോക്കിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.