ട്രെയ്‌നിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടെന്ന് പരാതി

Update: 2025-03-04 04:16 GMT

മലപ്പുറം: ട്രെയ്‌നിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടതായി പരാതി. രാത്രിയും പകലും അശ്ലീല ഫോണ്‍ കോളുകളും സന്ദേശങ്ങളും വരുകയാണെന്ന് കാണിച്ച് യുവതി പോലിസില്‍ പരാതി നല്‍കി. വളാഞ്ചേരി സ്വദേശിനി ശബ്‌നയാണ് പോലിസിലും ആര്‍പിഎഫിലും പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യുവതിയുടെ നമ്പര്‍ ആരോ എഴുതിയിട്ടത്. തന്നോട് വ്യക്തിവൈരാഗ്യമുള്ള ഒരു സ്ത്രീയാണ് ഇതിന് പിന്നിലെന്നും ശബ്‌ന ആരോപിക്കുന്നു.