'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകള്‍ക്കെതിരായ പോലിസ് നടപടി: യുപി നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധം(വീഡിയോ)

Update: 2025-09-22 03:53 GMT

ലഖ്‌നോ: നബിദിന ആഘോഷത്തിന്റെ ഭാഗമായി 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ കേസെടുത്തതില്‍ യുപി നിയമസഭയ്ക്ക് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം. കവി മുനാവര്‍ റാണയുടെ മകള്‍ സുമയ്യ റാണയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളുമായിട്ടായിരുന്നു പ്രതിഷേധം.

ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിംകളെ ഭയക്കുകയാണെന്ന് സുമയ്യ റാണ പറഞ്ഞു. ഐ ലവ് മുഹമ്മദ് പോസ്റ്ററുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ കാണ്‍പൂരില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്ത്യയുടെ ഭരണഘടനക്കെതിരെയാണ്. ഉത്തര്‍പ്രദേശില്‍ പോലിസ് നടപടി ചില വിഭാഗങ്ങള്‍ക്കെതിരെ മാത്രമാണ് നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.