കൊച്ചി: ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി ട്രെയ്‌നില്‍ പ്രസവിച്ചു. ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ടാറ്റാനഗര്‍ ട്രെയ്‌നിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന രചനാ റാണയാണ് പ്രസവിച്ചത്. ട്രെയ്ന്‍ തൃശൂര്‍ നെല്ലാട് എത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്. ആലുവയില്‍ ട്രെയ്ന്‍ എത്തിയപ്പോള്‍ അധികൃതരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കാണ് ഇരുവരെയും മാറ്റിയത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.