സ്‌കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം

Update: 2024-12-24 04:32 GMT

കോഴിക്കോട്: പുതുപ്പാടിയില്‍ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രക്കാരി മരിച്ചു. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വണ്ടിയോടിച്ച വിജയന് നേരിയ പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മക്കള്‍: സ്റ്റാലിന്‍ (സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ് (പുതുപ്പാടി കോ ഓപറേറ്റീവ് ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരി)