ഭര്‍തൃവീട്ടില്‍ നിന്ന് മടങ്ങിയെത്തിയ യുവതി തൂങ്ങിമരിച്ച നിലയില്‍

Update: 2025-01-22 12:20 GMT

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര ഓര്‍ക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ഫിദ ഫാത്തിമ(22)യെയാണ് തൂണേരി പട്ടാണിയിലെ സ്വന്തം വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭര്‍തൃവീട്ടില്‍നിന്നു സ്വന്തം വീട്ടിലെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഫിദയുടെ വിവാഹം കഴിഞ്ഞത്.