രണ്ടു ലക്ഷം സൗദി റിയാലുമായി വിമാന യാത്രക്കാരി പിടിയില്‍

Update: 2025-05-17 02:44 GMT

നെടുമ്പാശേരി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 44.4 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി വിമാനയാത്രക്കാരി അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ഗീതയാണ് 500 സൗദി റിയാലിന്റെ 400 കറന്‍സിയുമായി പിടിയിലായത്. വ്യാഴാഴ്ച രാത്രി ദുബൈയിലേക്ക് പോകാനെത്തിയതാണ് ഗീത.

ചെക്ക്ഇന്‍ ബാഗില്‍ അലുമിനിയം ഫോയിലില്‍ ഒളിപ്പിച്ച നിലയിലാണ് കറന്‍സി കണ്ടെത്തിയത്. ഓരോ പാക്കറ്റിലും 100 സൗദി കറന്‍സി വീതമാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 2ന് ഇടപ്പള്ളി സ്വദേശി ജയകുമാര്‍ 42 ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളറുമായി പിടിയിലായിരുന്നു. കേരളത്തിലേക്ക് എത്തുന്ന ഹൈബ്രിഡ് കഞ്ചാവിനുള്ള വിലയാണ് ഇതെന്നാണ് അധികൃതരുടെ സംശയം.