വിദേശത്ത് ജോലി വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലാരിവട്ടത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിയിരുന്ന ആലുവ സ്വദേശിനി സജീനയാണ്(39) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുത്തന്‍കുരിശ്, തൃശൂര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയില്‍ പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളിലാണു നടപടി. സജീനയ്‌ക്കെക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി 8 വഞ്ചനാകേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു.