ബംഗളൂരു: യുവതി കാമുകനൊപ്പം പോയതില്‍ ദു:ഖിച്ച് അച്ചനും അമ്മയും സഹോദരിയും ജീവനൊടുക്കി. കര്‍ണാടകയിലെ എച്ച്ഡി കോട്ടയിലാണ് സംഭവം. മഹാദേവ സ്വാമി(55), ഭാര്യ മഞ്ജുള(42), ഇളയ മകള്‍ ഹര്‍ഷിത(20) എന്നിവരാണ് ഹെബ്ബല്‍ റിസര്‍വോയറില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കാലുകള്‍ വള്ളികള്‍ കൊണ്ട് കെട്ടിയാണ് ഇവര്‍ റിസര്‍വോയറില്‍ ചാടിയത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടും കൃഷിയും നടത്തിയിരുന്ന മഹാദേവ സ്വാമി മരണത്തിന് മുമ്പ് തനിക്കുള്ള കടങ്ങളെല്ലാം വീട്ടിയിരുന്നു. ഫോണ്‍പേ, ജിപേ എന്നിവ വഴിയാണ് പണം നല്‍കിയത്. കൂടാതെ ബന്ധുക്കളോടെല്ലാം വീട്ടില്‍ എത്താനും വിളിച്ചു പറഞ്ഞു. തന്റെ പേരിലുള്ള നാല് ഏക്കര്‍ ഭൂമി ആര്‍ക്ക് നല്‍കണമെന്ന കാര്യം ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയതായും പോലിസ് അറിയിച്ചു.