തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി നല്‍കിയ യുവതി രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി റിപോര്‍ട്ട്. ഗര്‍ഭം അലസിപ്പിച്ചതിന് പിന്നാലെയാണ് മരിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. അമിതമായി മരുന്നുകഴിച്ചും കൈയ്യിലെ ഞെരമ്പ് മുറിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പോലിസിനോട് പറഞ്ഞതായി റിപോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി നാളെ തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. കോടതി ഹരജി പരിഗണിക്കുന്നതിന് മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പോലിസിന്റെ നീക്കം. അതേസമയം, തന്റെ കേസിലെ വാദം കേള്‍ക്കല്‍ അടച്ചിട്ട കോടതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ അപേക്ഷ നല്‍കി. കോടതിയാണ് അതില്‍ തീരുമാനമെടുക്കേണ്ടത്.