അശ്ലീല വീഡിയോകള്‍ അയച്ച ബസ് ഡ്രൈവറെ തല്ലി സ്ത്രീകള്‍ (വീഡിയോ)

Update: 2025-09-18 15:03 GMT

മുംബൈ: അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച ബസ് ഡ്രൈവറെ തല്ലി സ്ത്രീകള്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ സെപ്റ്റംബര്‍ 16നാണ് സംഭവം നടന്നത്. സ്വകാര്യ ബസ് കമ്പനിയുടെ ടിക്കറ്റ് രജിസ്റ്ററില്‍ നിന്നും നമ്പര്‍ എടുത്താണ് ഡ്രൈവര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. കംങ്കാവ്‌ലിക്കും മുംബൈയ്ക്കും ഇടയില്‍ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിക്കാണ് സന്ദേശം വന്നത്. ഇതില്‍ പ്രകോപിതയായ യുവതി കംങ്കാവ്‌ലി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബസ് കമ്പനി ഓഫിസില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.