യുവതി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2026-01-01 02:09 GMT

താമരശ്ശേരി: യുവതിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതപ്പൊയിലിലെ ഹൈസന്‍ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഇവര്‍ എട്ട് മാസത്തോളമായി കൈതപ്പൊയിലില്‍ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പത്തുമണികഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജീവിത പങ്കാളി ആദില്‍ (29) ഫ്ളാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിക്കുകയും ചെയ്തപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്ന് പോലിസ് പറഞ്ഞു.

ആദിലും ഹസ്നയും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് കഴിയുകയാണ്. മരിച്ച ഹസ്ന വിവാഹമോചിതയാണ്. ആദിലുമായി വിവാഹം കഴിച്ചിട്ടില്ല. ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസുള്ള മൂത്തമകന്‍ മാത്രമേ ഇപ്പോള്‍ ഹസ്നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റു രണ്ടുകുട്ടികള്‍ മുന്‍ ഭര്‍ത്താവിന്റെ കൂടെയാണ്. ആദിലും വിവാഹമോചിതനാണ്. ഈങ്ങാപ്പുഴയില്‍ മകന്‍ വെട്ടിക്കൊന്ന സുബൈദയയുടെ സഹോദരി സക്കീനയുടെ മകനാണ് ആദില്‍. ഹസ്നയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.