നെതന്യാഹുവിനെ ബോംബ് വച്ച് കൊല്ലാന്‍ ഗൂഡാലോചനയെന്ന്; യുവതി അറസ്റ്റില്‍

Update: 2025-07-23 11:49 GMT
നെതന്യാഹുവിനെ ബോംബ് വച്ച് കൊല്ലാന്‍ ഗൂഡാലോചനയെന്ന്; യുവതി അറസ്റ്റില്‍

തെല്‍അവീവ്: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ബോംബ് വച്ച് കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. മധ്യ ഇസ്രായേലില്‍ നിന്നുള്ള യുവതിയാണ് അറസ്റ്റിലായതെന്ന് ഹീബ്രു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രണ്ടാഴ്ച്ച മുമ്പാണ് അറസ്റ്റ് നടന്നതെന്നും യുവതിയെ ജാമ്യത്തില്‍ വിട്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ ഓഫിസുകളിലോ പ്രധാനമന്ത്രിയുടെ അടുത്തോ പോവരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം. പ്രതിക്കെതിരെ അടുത്ത ആഴ്ച കുറ്റം ചുമത്തും. നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തുപോയില്ലെങ്കില്‍ കൊല്ലണമെന്ന ആഗ്രഹം ഇസ്രായേലികളില്‍ വ്യാപകമാവുന്നതായി സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോകള്‍ സൂചന നല്‍കുന്നു.