കുട്ടികളില്‍ വോക്കിങ് ന്യുമോണിയ വ്യാപകമാവുന്നു

Update: 2025-01-23 00:48 GMT

കോഴിക്കോട്: പൊടിയും തണുപ്പും നിറഞ്ഞ അന്തരീക്ഷം മൂലം സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യുമോണിയ വ്യാപകമാവുന്നതായി റിപോര്‍ട്ട്. ന്യൂമോണിയ പോലെ മാരകമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ചെറിയ പനി, ചുമ, ശ്വാസംമുട്ട്, ശരീരവേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍.

അഞ്ച് ദിവസത്തില്‍ കൂടുതല്‍ ചുമ നീണ്ടുനിന്നാല്‍ ഡോക്ടറെ കാണണം. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ രോഗാണു പടരും. മറ്റു രോഗങ്ങള്‍ ഉള്ള കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുന്നതാണ് ഉചിതം. കൂടുതല്‍ അപകടകരമല്ലാത്ത രോഗമായതിനാലാണ് അസുഖത്തിന് വോക്കിങ് ന്യൂമോണിയ എന്ന പേരുവന്നത്.

Tags: