ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയ ജോര്‍ദാനിയുടെ കുറിപ്പ് പുറത്ത്

Update: 2025-09-26 12:29 GMT

അമ്മാന്‍: ഫലസ്തീന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഇസ്രായേലി അധിനിവേശ സൈനികരെ കൊലപ്പെടുത്തിയ ജോര്‍ദാന്‍ പൗരന്‍ അബ്ദുല്‍ മുത്തലിബ് അല്‍ ഖൈസിയുടെ അവസാന കുറിപ്പ് പുറത്ത്. സെപ്റ്റംബര്‍ 18നാണ് അതിര്‍ത്തിയിലെ അല്‍ കരാമ ക്രോസിങ്ങിന് സമീപം അബ്ദുല്‍ മുത്തലിബ് അല്‍ ഖൈസി രണ്ടു ഇസ്രായേലി സൈനികരെ ഒറ്റയ്ക്ക് നേരിട്ടത്.

'''

പരമകാരുണികനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍

ജോര്‍ദാനിലെ എന്റെ പ്രിയപ്പെട്ട കുടുംബം, എന്റെ മാതൃഭൂമി, അറബ്-ഇസ്‌ലാമിക് ഉമ്മത്തില്‍ നിന്നുള്ള സഹോദരങ്ങള്‍, ലോകത്തെ മാന്യരും സ്വതന്ത്രരുമായ ആയ ആളുകള്‍, അല്‍ ശാമിലെ, പ്രത്യേകിച്ച് ജോര്‍ദാന്‍, ഫലസ്തീന്‍, സിറിയ, ലബ്‌നാന്‍ എന്നിവിടങ്ങളിലെ സഹോദരങ്ങള്‍ അറിയാന്‍.

ഇന്ന് ഞാന്‍ ദൈവത്തിനും ചരിത്രത്തിനും മുന്നില്‍ എന്റെ നിലപാട് രേഖപ്പെടുത്തുന്നു. ധീരരക്തസാക്ഷി മാഹിര്‍ അല്‍ ജാസിക്കൊപ്പം രക്തസാക്ഷ്യത്തിന്റെ പാതയില്‍ ചേരുന്നു.

ഗസ മുനമ്പില്‍ സയണിസ്റ്റ് അധിനിവേശം നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഒരു ദിവസം നമ്മുടെ രാജ്യങ്ങളില്‍, നമ്മുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആവര്‍ത്തിക്കപ്പെടും. നമ്മുടെ നിശബ്ദതയിലൂടെ നാം ശത്രുവിന്റെ 'മഹത്തായ ഇസ്രായേല്‍' പദ്ധതിയുടെ ഭാഗമാവും.

ഭൂമി കൈയ്യേറിയവരെ വരെ കുറിച്ച് നാം എത്ര കാലം മൗനം പാലിക്കും, അവര്‍ നമ്മുടെ നാട്ടില്‍ എത്തുന്നതു വരെയോ? അവര്‍ നമ്മുടെ പവിത്രത ലംഘിക്കുന്നത് വരെയോ?

അബ്ദുല്‍-മുത്തലിബ് അല്‍-ഖൈസി

ഖൈസിയ ഗോത്രം

******* 2024 സെപ്റ്റംബര്‍ എട്ടിന് ഇതേ പ്രദേശത്ത് മൂന്നു ജൂതകുടിയേറ്റക്കാരെ കൊലപ്പെടുത്തിയ ജോര്‍ദാനി ട്രക്ക് ഡ്രൈവറാണ് മാഹിര്‍ അല്‍ ജാസി.


കടപ്പാട്: ജോര്‍ദാനി മാധ്യമങ്ങള്‍