സെംഗാറിനെ തൂക്കിക്കൊല്ലുന്നത് വരെ വിശ്രമമില്ലെന്ന് അതിജീവിത

Update: 2025-12-29 13:43 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെ തൂക്കി കൊല്ലുന്നത് വരെ വിശ്രമമില്ലെന്ന് അതിജീവിത. ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് അതിജീവിത നിലപാട് പ്രഖ്യാപിച്ചത്. '' സുപ്രിംകോടതി വിധി തൃപ്തികരമാണ്. സുപ്രിംകോടതിയില്‍ നിന്നും നീതി ലഭിച്ചു. തുടക്കം മുതലേ നീതിക്ക് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഞാന്‍ ഒരു കോടതിക്കും എതിരെ അഭിപ്രായം പറയില്ല. സുപ്രിംകോടതി എനിക്ക് നീതി നല്‍കി.''-അതിജീവിത പറഞ്ഞു. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന് അതിജീവിതയുടെ മാതാവും പറഞ്ഞു. പീഡനത്തിന് പിന്നാലെ അതിജീവിതയുടെ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ സെംഗാറിനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.